മദ്യനയത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തപ്പോള്‍ അതിനെതിരെ നിലപാട് കടുപ്പിച്ച് മുസ്ലീംലീഗ് രംഗത്തെത്തി. ഘട്ടംഘട്ടമായ മദ്യനിരോധനം എന്ന കോണ്‍ഗ്രസ്സിന്റെ ആശയത്തോട് ലീഗിന് യോജിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇനിയൊരു ഘട്ടമേയുള്ളൂ. പ്രക്ഷോഭത്തിന്റെ ഘട്ടം. മദ്യനയം മാറ്റത്തിന് വിധേയമാക്കുന്നതിന് എതിരെ വിവിധതരം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകും.
ശക്തമായൊരു മദ്യനയം രൂപപ്പെടുത്താന്‍ മുന്നണിയില്‍ മുസ്ലീംലീഗും നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട് നയത്തില്‍ ജനവിരുദ്ധമായ മാറ്റം വരുത്തുന്നത് ലീഗ് എതിര്‍ക്കും. മുന്നണിക്കുള്ളില്‍ ഇക്കാര്യം ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Comments