മദ്യനയം സംബന്ധിച്ച കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്താവന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്ന് എം.എം ഹസന്. മദ്യനയത്തില്‍ അടിസ്ഥാനപരമായ ഒരു മാറ്റവും വരുത്തിയിട്ടില്ല, പ്രായോഗികമായ ചില മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയത്. സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ബാധ്യത കെ.പി.സി.സിക്കും പ്രസിഡന്റിനുമുണ്ടെന്നും ഹസന് ചൂണ്ടിക്കാട്ടി.
മദ്യനയത്തില്‍ ഇനി മാറ്റമില്ലെന്നും ഒരു മദ്യലോബിക്കും സര്‍ക്കാര്‍ കീഴടങ്ങിയിട്ടില്ലെന്നും മന്ത്രി കെ.സി ജോസഫ് കണ്ണൂരില്‍ വ്യക്തമാക്കി. മദ്യനയത്തിലെ മാറ്റം യു.ഡി.എഫ് തീരുമാനമാണ്. മദ്യനയത്തില്‍ നേരത്തെ ഉള്‍പ്പെടുത്താതിരുന്ന ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മാറ്റം വരുത്തുക മാത്രമാണ് ചെയ്തത്. മദ്യനയം സംബന്ധിച്ച സുധീരന്റെ ധാരണ ശരിയല്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമായിരിക്കുമെന്നും കെ.സി ജോസഫ് പറഞ്ഞു.
Comments