You are Here : Home / News Plus

ഇന്ത്യയിലെ യു.എസ്. സ്ഥാനപതിയായി റിച്ചാര്‍ഡ് വര്‍മ ചുമതലയേറ്റു

Text Size  

Story Dated: Saturday, December 20, 2014 08:05 hrs UTC

ഇന്ത്യയിലെ യു.എസ്. സ്ഥാനപതിയായി ഇന്ത്യന്‍ വംശജന്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ സത്യപ്രതിജ്ഞ ചെയ്തു. ജോണ്‍ കെറിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുമ്പ് ജനവരിയില്‍ വര്‍മ ഇന്ത്യയിലെത്തും. നാന്‍സി പവ്വല്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് രാഹുല്‍ വര്‍മയുടെ നിയമനം.

46-കാരനായ വര്‍മ രാജ്യത്ത് ചുമതലയേല്‍ക്കുന്ന ഇന്ത്യന്‍വംശജനായ ആദ്യ യു.എസ്. സ്ഥാനപതിയാണ്. അറുപതുകളില്‍ അമേരിക്കയിലേക്ക് കുടിയേറിയവരാണ് രാഹുല്‍ വര്‍മയുടെ മാതാപിതാക്കള്‍. ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടിയ വര്‍മ ദേശീയ സുരക്ഷാനിയമമേഖലയിലെ വിദഗ്ധനായാണ് അറിയപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.