ന്യൂയോര്‍ക്ക്: ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ ന്യൂമോണിയയത്തെുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 72കാരനായ മുഹമ്മദ് അലിയെ ഞായറാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്‍െറ വക്താവ് ബോബ് ഗന്നല് പറഞ്ഞു. എന്നാല്‍ സ്വകാര്യത മാനിച്ച് ആശുപത്രിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായ മുഹമ്മദ് അലി 1981ലാണ് വിരമിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗവും അലിയെ അലട്ടുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം അവസാനമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടത്.
Comments