ചെങ്ങന്നൂര്‍: വിശ്വഹിന്ദു പരിഷത്തിന്‍െറ മതപരിവര്‍ത്തന ചടങ്ങായ ഘര്‍വാപസി (വീട്ടിലേക്കുള്ള മടക്കം) കേരളത്തിലും. ആലപ്പുഴയിലും കൊല്ലത്തുമാണ് സംഘടന മതവരിവര്ത്തന ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ആലപ്പുഴ ജില്ലയിലെ ചേപ്പാട് കണിച്ചനെല്ലൂരിലെ എട്ടു ക്രൈസ്തവ കുംടുംബങ്ങളിലെ 30 പേരെയാണ് മതംമാറ്റിയത്. വി.എച്ച്.പി ചെങ്ങന്നൂര്‍ ഘടകത്തിന്‍െറ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.
രാവിലെ അഞ്ചിനാണ് ചടങ്ങുകള്‍ തുടങ്ങിയത്. നേരത്തെ ഹിന്ദുമതത്തില്‍ നിന്ന് മാറി ക്രിസ്തുമതത്തിലേക്ക് പോയവരെയാണ് മതം മാറ്റിയതെന്നാണ് വിശദീകരണം. ശുദ്ധികലശം, ഗായത്രിമന്ത്രം ചൊല്ലിക്കൊടുക്കല്‍, വസ്ത്രദാനം തുടങ്ങിയ ചടങ്ങുകളും നടന്നു.
കൊല്ലം ജില്ലയിലെ അഞ്ചലിലാണ് പെന്തക്കോസ്ത് സഭയില്‍ അംഗമായിരുന്ന യുവതിയെയും കുടുംബത്തെയും മതംമാറ്റിയത്. മുമ്പ് ഹിന്ദു മതക്കാരിയായിരുന്നു ഇവര്‍. ഇതിനകം തന്നെ വടക്കേ ഇന്ത്യയില്‍ വിവാദം സൃഷ്ടിച്ച മതപരിവര്‍ത്തന ചടങ്ങാണ് ഘര്‍വാപസി.
Comments