ബാറുകള്‍ തുറക്കാന്‍ രണ്ടു കോണ്‍ഗ്രസ് മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്ടെന്ന് കെ.എം.മാണിക്കെതിരേ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
മാണിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുണ്ടെന്നും ബിജു രമേശ് അഭിമുഖത്തില്‍ വ്യക്തമാക്കി. മാണിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെയും പണം കൊടുത്തപ്പോള്‍ സംസാരിച്ചതിന്റെയും ശബ്ദരേഖ തന്റെ പക്കലുണ്ട്. ഇത് കൂടാതെ 22 സാക്ഷികള്‍ പണം നല്‍കിയതിന്റെ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. മൂന്ന് തവണയായാണ് പണം നല്‍കിയതെന്നും ബിജു രമേശ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.
Comments