തിരുവനന്തപുരം: കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്ന് നടന്ന ആക്രമണങ്ങള്‍ സാമൂഹിക വിരുദ്ധര്‍ നടത്തിയതാണ്. സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെങ്കിലും അത് ഭീഷണിയായി വളര്‍ന്നിട്ടില്ല. ഇന്ന് നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments