മികച്ച അര്‍ബുദചികിത്സ ലഭ്യമാക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് കേന്ദ്രസര്‍ക്കാര്‍ 25.03 കോടി രൂപ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആവശ്യപ്പെട്ട 44.5 കോടിയില്‍ ആദ്യഘട്ടമായാണ് ഈ തുക അനുവദിച്ചതെന്ന് എം.കെ. രാഘവന് എം.പി അറിയിച്ചു. ഈ തുക ഉപയോഗിച്ച് 17 കോടിയുടെ ഹൈ എനര്‍ജി ലീനിയര്‍ ആക്സിലറേറ്റര്‍ ഉള്‍പ്പെടെ അത്യന്താധുനിക അര്‍ബുദചികിത്സാ ഉപകരണങ്ങള്‍ വാങ്ങാനാവും.
ദേശീയ അര്ബുദനിവാരണപദ്ധതിയായ എന്‍.പി.സി.ഡി.സി മുഖാന്തരമാണ് തുക അനുവദിച്ചത്. ഇതിന്റെ 33.33 ശതമാനം(8.34 കോടി) സംസ്ഥാനസര്‍ക്കാര്‍ വഹിക്കണം. സംസ്ഥാനവിഹിതം നല്‍കിയാലേ കേന്ദ്രം രണ്ടാം!ഗഡു അനുവദിക്കൂ. കീമോ തെറാപ്പി, അര്‍ബുദ ശസ്ത്രക്രിയ എന്നിവയ്ക്കുള്ള ഉപകരണങ്ങള്‍, മോഡ്യുലാര്‍ ഓപ്പറേഷന് തിയേറ്റര്‍, ഫുള്ളി ഓട്ടോമേറ്റഡ് സെല്കൗണ്ടര്, ബയോകെമിക്കല്‍ അനലൈസര്‍, സി.ടി. സ്കാന്‍ സിമുലേറ്റര്‍, സ്പെക്റ്റ് ഗാമ ക്യാമറ, റേഡിയേഷന് ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയും ഈ തുക ഉപയോഗിച്ച് വാങ്ങാനാകുമെന്ന് എം.കെ. രാഘവന് പറഞ്ഞു.
Comments