നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജാര്‍ഖണ്ഡില്‍ ബി.ജെ.പി ഭരണം ഉറപ്പായി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചുകൊണ്ട് 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 78 സീറ്റിലെ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ 41 ഇടത്തും ബി.ജെ.പിയാണ് മുന്നില്‍. അതേ സമയം ജമ്മു കശ്മീരില്‍ തൂക്കുസഭ ഉറപ്പായി. പി.ഡി.പിയും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിച്ച് മത്സരം നടക്കുന്ന ജമ്മു കശ്മീരില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്..
ജാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജെ.എം.എമ്മിന് 19 സീറ്റില്‍ മാത്രമാണ് ലീഡ് നേടാനായത്. കോണ്‍ഗ്രസിന് കേവലം അഞ്ച് സീറ്റിലാണ് ലീഡ് നേടാനായത്. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയ്ക്ക് ഒമ്പത് സീറ്റില്‍ മുന്നിലെത്താനായിട്ടുണ്ട്.
Comments