നഗരഹൃദയത്തിലെ കെ.എഫ്.സി റെസ്റ്റോറന്റ് ആക്രമണത്തില്‍ പിടിയിലായ രണ്ടു പേരെ ജനുവരി ആറുവരെ റിമാന്‍ഡ് ചെയ്തു. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി അരുണ്‍ ബാലന് (23), തൃക്കരിപ്പൂര്‍ സ്വദേശി ശ്രീകാന്ത് (21) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ. പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പാലക്കാട് മരക്കൂട്ടത്തിനടുത്തു നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരുടെ വീടുകളില്‍ തിരച്ചില്‍ നടത്തിയതില്‍ നിന്നും മാവോയിസ്റ്റ് ലഘുലേഖകളും മറ്റും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
Comments