ജമ്മു കശ്മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കം നാഷണല്‍ കോണ്‍ഫറന്‍സിലെ പല പ്രമുഖരും തോറ്റു. സോണാവറിലും ബീര്‍വയിലും ജനവിധി തേടിയ ഒമര്‍ അബ്ദുള്ള രണ്ടിടത്തും പരാജയപ്പെട്ടു. സോണാവറില്‍ പി.ഡി.പിയുടെ അഷ്റഫ് മിറിനോടാണ് തോറ്റത്. ബീര്‍വയില്‍ കോണ്‍ഗ്രസിന്റെ നാസിര്‍ അഹമ്മദ് ഖാനാണ് ഒമര്‍ അബ്ദുള്ളയെ തോല്പിച്ചത്. ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ താരാചന്ദും വന്‍ പരാജയം ഏറ്റുവാങ്ങി.
Comments