അസമില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടു. അസമിലെ കൊക്രജര്‍ ജില്ലയിലും സോനിത്പുരിലുമായി നാലിടത്താണ് ചൊവ്വാഴ്ച ആക്രമണം ഉണ്ടായത്.
കൊല്ലപ്പെട്ടവരില്‍ നാലു സ്ത്രീകളും ഉള്‍പ്പെടും. 30 പേര് സോനിത്പുരിലും അഞ്ചുപേര്‍ കൊക്രജറിലുമാണ് മരിച്ചത്. പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിഗ്രാമമായ മൈറ്റാലുബസ്തി പ്രദേശത്തു നിന്ന് 10 മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. 20 -ഓളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
തീവ്രവാദി വിഭാഗമായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (സോങ്ബിജിത്ത്) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
Comments