തമിഴ് സംവിധായകന് കെ. ബാലചന്ദര്‍ (84) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് 7.05-ന് ആയിരുന്നു അന്ത്യം.
സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മാതാവ് തുടങ്ങിയ നിലകളില്‍ പേരെടുത്ത ബാലചന്ദറിന് രാജ്യം ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, പദ്മശ്രീപുരസ്കാരം എന്നിവ നല്കി ആദരിച്ചിട്ടുണ്ട്.ഡിസംബര്‍ മൂന്നുമുതല്‍ ചികിത്സയിലായിരുന്നു
രജനികാന്ത്, കമലഹാസന്, പ്രകാശ്രാജ്, വിവേക്, സുജാത, ജയപ്രദ, സരിത എന്നിവരെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നതു ബാലചന്ദറാണ്.ബാലചന്ദര്‍ മലയാളത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി 'ഇടനിലങ്ങളെ'ന്ന ചിത്രം നിര്‍മിച്ചിട്ടുണ്ട്.
Comments