"മദ്യനയത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ ഓര്‍ക്കണം, അധികാരം പോയാല്‍ ആരും കൂടെയുണ്ടാകില്ല എല്ലാം സ്വന്തം കൈയിലാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അധികാരം നഷ്ടപ്പെടുമ്പോള്‍ കൂടെയുള്ളവര്‍ ഒപ്പമുണ്ടാവില്ല. ഭരണത്തിലും പാര്‍ട്ടിയിലും ശക്തമായ സ്വാധീനമുണ്ടായിരുന്നു കെ. കരുണാകരന്. എന്നാല്‍ പാര്‍ട്ടിയെ വളര്‍ത്തിയ ലീഡര്‍ കരുണാകരനും അവസാന കാലത്ത് ആരും കൂടെയുണ്ടായിരുന്നില്ല.". മുഖ്യമന്ത്രിയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ വി.എം. സുധീരന് പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന കെ. കരുണാകരന്റെ നാലാം ചരമ വാര്‍ഷിക അനുസ്മരണ വേദിയിലാണ് സുധീരന് ഇങ്ങനെ പ്രതികരിച്ചത്.
പാര്‍ട്ടിയില്‍ പല വിഷയങ്ങളിലും താന്‍ ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ തന്റെ നിലപാടുകള്‍ പിന്നീട് പാര്‍ട്ടി ഏറ്റെടുക്കുകയായിരുന്നെന്നും വി.എം. സുധീരന് പറഞ്ഞു.
Comments