കിഴക്കന്‍ അഫ്ഗാനിസ്താനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 138 താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നാറ്റോ വ്യോമസേനയുടെ പിന്തുണയോടെയാണ് സുരക്ഷാ സേന ഏറ്റുമുട്ടല്‍ നടത്തിയത്. ഏഴ് അഫ്ഗാന് പട്ടാളക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
കുനാര്‍ പ്രവിശ്യയിലെ ദന്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 108 തീവ്രവാദികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട തീവ്രവാദികളില്‍ 17 പേര് പാകിസ്താന് പട്ടാള യൂണിഫോമിലുള്ളവരാണ്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന കുനാര്‍ പ്രവിശ്യയില്‍ പത്തുദിവസം മുമ്പ് 1200 ഓളം തീവ്രവാദികള്‍ സുരക്ഷാ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സൈനിക നടപടിയുണ്ടായത്.
Comments