ചെന്നൈ നഗരത്തില്‍ കോളജ് വിദ്യാര്‍ഥിയെ പൊലീസ് ചമഞ്ഞ് കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആണ്‍സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ചെക്ക് പോസ്റ്റില്‍ പൊലീസ് വേഷത്തിലത്തെിയ അക്രമി തടയുകയായിരുന്നു. ആണ്‍സുഹൃത്തിനൊപ്പം യാത്ര ചെയ്തത് ചോദ്യം ചെയ്ത ഇയാള്‍ കൂടുതല്‍ അന്വേഷണത്തിനായി സ്റ്റേഷനില്‍ വരണമെന്ന് ആവശ്യപ്പെട്ടു. ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ബൈക്കില്‍ നിര്‍ബന്ധിച്ച് കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍ എത്തി അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി അവിടെ എത്തിയിട്ടില്ലെന്നും ചെക്ക് പോസ്റ്റില്‍ പൊലീസ് കാവല്‍ ഇല്ലായിരുന്നുവെന്നും അറിഞ്ഞത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെക്ക്പോസ്റ്റില്‍ സ്ഥാപിച്ച സി.സി.ടി.വി യില്‍ വ്യാജ പൊലീസുകാരന്്റെ’ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments