ഝാര്‍ഖണ്ഡില്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് രഘുബര്‍ ദാസ് മുഖ്യമന്ത്രിയായേക്കും. കേവല ഭൂരിപക്ഷം നേടിയതോടെ ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ബി.ജെ.പിയില്‍ സജീവമായി. രഘുബര്‍ ദാസ് മുഖ്യമന്ത്രിയായാല്‍ സംസ്ഥാനത്തെ ആദ്യ പട്ടിക വര്‍ഗക്കാരനല്ലാത്ത മുഖ്യമന്ത്രിയാവും അദ്ദേഹം.
ഝാര്‍ഖണ്ഡിലെ ജനസംഖ്യയില്‍ 32 ശതമാനവും ആദിവാസികളാണ്. 2000 ല്‍ സംസ്ഥാനം നിലവില്‍ വന്നിട്ട് ഒമ്പത് സര്‍ക്കാരുകളാണ് ഭരിച്ചത്. ഇതില്‍ ഒമ്പത് തവണയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു മുഖ്യമന്ത്രിമാര്‍.
Comments