മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ എ.ബി വാജ്പേയിക്കും സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനുമായ മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്ന. രാജ്യത്തെ പരമോന്നത പുരസ്കാരം നല്കാന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിക്കുകയായിരുന്നു. പരമോന്നത ബഹുമതിയായ ഭാരതരത്ന ലഭിക്കുന്ന ആദ്യ ബി.ജെ.പി നേതാവാണ് വാജ്പേയി.
മരണാനന്തര ബഹുമതിയായാണ് മദന്‍ മോഹന്‍ മാളവ്യക്ക് ഭാരതരത്ന നല്‍കുക. നാളെ വാജ്പേയിയുടെ പിറന്നാളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനിത് പിറന്നാള്‍ സമ്മാനവുമാണ്. മോദി ഇന്നു തന്നെ വാജ്പേയിയെ സന്ദര്‍ശിക്കും. മദന്‍ മോഹന്‍ മാളവ്യയുടെ വീടും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.
Comments