മദ്യനയത്തില്‍ സുധീരന്റെ നിലപാട് വിപരീത ഫലമുണ്ടാക്കിയതായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന് നടത്തിയ ജനപക്ഷയാത്ര വെജിറ്റേറിയന്‍ യാത്രയായിപ്പോയി. ഒരു കെ.പി.സി.സി. പ്രസിഡന്റിന്റെ യാത്ര അങ്ങനെയല്ല വേണ്ടത്. ജനപക്ഷയാത്രയെ ജനങ്ങള്‍ ശ്രദ്ധിച്ചത് തന്റെ പ്രസംഗത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സില്‍ താന്‍ തിരിച്ചുവരണമെന്ന് പറഞ്ഞയാളാണ് വി.എം സുധീരന്. അക്കാര്യം താന്‍ വിസ്മരിക്കുന്നില്ല. താന്‍ വന്ന വഴി മറക്കുന്നയാളല്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കെ.കരുണാകരന് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments