സ്വര്‍ണത്തിന് വില പവന് 80 രൂപ കൂടി 20120 രൂപയായി. ഗ്രാമിന് പത്ത് രൂപ കൂടി 2515 രൂപയാണ് ആഭ്യന്തര വിപണിയിലെ ഇന്നത്തെ വില. ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 0.80 ഡോളര്‍ ഉയര്‍ന്ന് 1178.70 ഡോളറായി.
Comments