നിര്‍ബന്ധിത മതപരിവര്‍ത്തനം കേരളത്തില്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി
Text Size
Story Dated: Wednesday, December 24, 2014 04:51 hrs UTC
തിരുവനന്തപുരം: നിര്‍ബന്ധിത മതപരിവര്‍ത്തനം കേരളത്തില്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടപെടേണ്ട സാഹചര്യം വന്നാല്‍ സര്‍ക്കാര്‍ ഇടപെടും. അതിനുള്ള സാഹചര്യം കേരളത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വി.എച്ച്.പിയുടെ ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ നടന്ന മതപരിവര്‍ത്തനം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത്തരം വിവാദങ്ങളില്‍നിന്ന് കേരളം എന്നും അകന്നുനില്ക്കാറുണ്ട്. എല്ലാ വിഭാഗം ആളുകളും കാര്യങ്ങള്‍ മനസ്സിലാക്കുന്നവരും ഉയര്‍ന്ന ചിന്താഗതിക്കാരുമാണ്. അതിനാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമോ പുനര്‍ മതപരിവര്‍ത്തനമോ ഇവിടെയില്ല. അതാണ് എല്ലാവരുടെയും ആഗ്രഹം. സ്വയം ആരെങ്കിലും മതംമാറാന്‍ തീരുമാനിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments