തിരുവനന്തപുരം: കെ. മുരളീധരനെ കെ.പി.സി.സിയിലേക്ക് തിരിച്ചെടുത്തത് താനാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏറ്റവും നല്ല കെ.പി.സി.സി പ്രസിഡന്റ് ആയിരുന്നു മുരളീധരന്. മുരളി വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാവാണെന്നും ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍െറ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്, പാലക്കാട് എന്നിവിടങ്ങളില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റ് ആഭിമുഖ്യമുള്ളവരെന്ന് ചെന്നിത്തല പറഞ്ഞു. ആക്രമണം ഭീരുത്വമാണ്. ആക്രമണത്തിന് ബുള്ളറ്റുകള്‍ കൊണ്ട് സര്‍ക്കാര്‍ മറുപടി പറയില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
Comments