തിരുവനന്തപുരം: കരുണാകരന് അനുസ്മരണ വേദിയില്‍ കെ. മുരളീധരനെ അപമാനിച്ചത് നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്. രാഷ്ട്രീയ വൈര്യം തീര്‍ക്കാനുള്ള വേദിയാക്കിയത് തികഞ്ഞ അനൗചിത്യമാണ്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വിമര്‍ശങ്ങളെ വിശാല മനസോടെ കാണണം. തെറ്റുപറ്റിയാല്‍ തിരുത്താന്‍ പ്രധാന സ്ഥാനത്തുള്ളവര്‍ തയാറാകണം. വിമര്‍ശിച്ച് മാത്രം പ്രശസ്തരായവരാണ് ഇപ്പോള്‍ അസഹിഷ്ണുത കാട്ടുന്നത്. ജീവിച്ചിരുന്നപ്പോള്‍ കരുണാകരനെ ആക്രമിച്ചവര്‍ ഇപ്പോള്‍ അടുപ്പക്കാരാകുന്നുവെന്നും സതീശന് പറഞ്ഞു.
Comments