ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള് ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും. ബുധനാഴ്ച പുറത്തിറക്കിയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ കെജ്രിവാളിന് പുറമെ കഴിഞ്ഞ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ ഫത്തേ സിങ്, കഴിഞ്ഞ വട്ടം ഓഖ്ലയില് മത്സരിച്ച അമാനുല്ലാ ഖാന് എന്നിവരുള്‍പ്പെടെ ഏഴു പേരുകളാണുള്ളത്.
ഇതോടെ എഴുപതംഗ നിയമസഭയിലേക്ക് 59 സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്നു വട്ടം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത്തിനെ 22000ത്തിലേറെ വോട്ടുകള്‍ക്ക് തോല്പിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം നിയമസഭയിലത്തെിയത്.
Comments