എട്ടുമാസമായി മാലിദ്വീപില്‍ ജയിലില്‍ കഴിയുന്ന സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ജയചന്ദ്രന് മൊകേരിയെ മോചിപ്പിക്കാന്‍ മാലി സര്‍ക്കാര്‍ തീരുമാനിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് അറിയിച്ചതാണ് ഇക്കാര്യം. സംഭവത്തില്‍ കേന്ദ്ര വിദേശകാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജ് മാലി ദ്വീപ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം.വിദ്യാര്‍ഥിയെ ശകാരിച്ചുവെന്നാരോപിച്ചാണ് ജയചന്ദ്രനെ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചത്. കുട്ടിയുടെ രക്ഷിതാക്കള്പരാതി പിന്‍വലിച്ചിട്ടും കേസ് പിന്‍വലിക്കാന്‍ അധികൃതര്‍ ശ്രമം നടത്തിയിരുന്നില്ല. ഇതിനിടെയാണ് ജയചന്ദ്രന്റെ ബന്ധുക്കളും വി മുരളീധരനും കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെ കണ്ട് നിവേദനം നല്‍കിയത്.
Comments