You are Here : Home / News Plus

അസമില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മരണം 70 ആയി

Text Size  

Story Dated: Thursday, December 25, 2014 03:36 hrs UTC

അസമില്‍ ബോഡോ തീവ്രവാദികള്‍ ആദിവാസികള്‍ക്കുനേരേ നടത്തിയ കടുത്ത ആക്രമണത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി. ബോഡോ തീവ്രവാദികള്‍ ചൊവ്വാഴ്ച വൈകിട്ടാണ് ആക്രമണം നടത്തിയത്. 62 പേര്‍ വെടിയേറ്റുമരിച്ചു. ആക്രമണത്തിനെതിരെ ബുധനാഴ്ച പ്രതിഷേധപ്രകടനം നടത്തിയ ആദിവാസികള്‍ക്ക് നേരേ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു. ആദിവാസികളുടെ തിരിച്ചടിയില്‍ മൂന്ന് ബോഡോ തീവ്രവാദികളും വധിക്കപ്പെട്ടു.

സോനിത്പുര്‍, കൊക്രജര്‍ ജില്ലകളിലെ ആദിവാസികള്‍ക്ക് നേരേയാണ് തീവ്രവാദി വിഭാഗമായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്(സോങ്ബിജിത്ത്) വിഭാഗം വെടിവെപ്പ് നടത്തിയത്. സോനിത്പുരില്‍ 37 പേരും കൊക്രജറില്‍ 25 പേരുമാണ് കൊല്ലപ്പെട്ട്ത്. അസമിലെ ബോഡോ പ്രശ്‌നവുമായി ബന്ധപ്പെട്ട് സമാധാന ചര്‍ച്ചയെ എതിര്‍ക്കുന്നവരാണ് ആക്രമണം നടത്തിയ എന്‍.ഡി.എഫ്.ബി.(എസ്) വിഭാഗം. കൂട്ടക്കൊലയെത്തുടര്‍ന്ന് അസമില്‍ ബുധനാഴ്ച വ്യാപകപ്രതിഷേധം നടന്നു. രോഷാകുലരായ ആദിവാസികള്‍ ബോഡോ സമുദായക്കാരുടെ വീടുകള്‍ക്ക് തീവെച്ചു. സോനിത്പുരിലെ ഫുലോഗുരിയില്‍ അഞ്ച് വീടുകളാണ് അഗ്നിക്കിരയായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.