മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ മൊഴി നല്കാന് വിജിലന്‍സ് നോട്ടീസയച്ചിട്ടും ബാര്‍ ഉടമകളുടെ അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണി ഹാജരായില്ല. കഴിഞ്ഞ ദിവസം മറ്റൊരു ബാറുടമയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹവും എത്തിയില്ല.
വിജിലന്‍സിന്റെ ക്വിക് വെരിഫിക്കേഷന് സമയത്ത് മൊഴി രേഖപ്പെടുത്തിയ എട്ടുപേര്‍ക്കാണ് ഇപ്പോള്‍ വീണ്ടും നോട്ടീസ് നല്‍കിയത്. രാജ്കുമാര് ഉണ്ണിയോട് ബുധനാഴ്ച എത്താനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും സുഖമില്ലാത്തതിനാല്‍ പത്ത് ദിവസത്തെ അവധി നല്കണമെന്നുകാട്ടി വിജിലന്‍സ് എസ്. പിക്ക് അദ്ദേഹം കത്ത് നല്‍കിയിരിക്കുകയാണ്.
Comments