"ഘര്‍ വാപസി"യുടെ ഭാഗമായി കോട്ടയം ജില്ലയിലും മതപരിവര്‍ത്ത ചടങ്ങുകള്‍ നടന്നു. കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പൊന്‍കുന്നം പുതിയകാവ് ക്ഷേത്രത്തിലുമാണ് ചടങ്ങുകള്‍ നടന്നത്. വിശ്വ ഹിന്ദു പരിക്ഷത്തിന്െറ നേതൃത്വത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.കോട്ടയത്ത് നടന്ന ചടങ്ങില്‍ 17 പേര് ഹിന്ദു മതത്തില്‍ ചേര്‍ന്നു. വൈക്കം, കുമരകം എന്നിവിടങ്ങളില്‍ നിന്നുള്ള ക്രിസ്ത്യന്‍ മതവിഭാഗക്കാരാണ് മതം മാറിയത്. പെന്‍കുന്നത്ത് നടന്ന ചടങ്ങില്‍ ക്രിസ്ത്യന്‍ വിഭാഗക്കാരും ഒരു മുസ് ലിം മതവിശ്വാസിയും ഉള്‍പ്പെടുന്നതായാണ് വിവരം. ഇന്ന് നടന്ന മതപരിവര്‍ത്ത ചടങ്ങില്‍ 50തോളം പേര് ഹിന്ദു മതത്തിലേക്ക് മടങ്ങി വന്നതായി വി.എച്ച്.പി നേതൃത്വം അവകാശപ്പെട്ടു.
Comments