You are Here : Home / News Plus

. 90ാം ജന്മദിനം ആഘോഷിക്കുന്ന വാജ്പേയിക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Thursday, December 25, 2014 06:08 hrs UTC

 ജന്മദിനമാഘോഷിക്കുന്ന മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയെ  പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. 90ാം ജന്മദിനം ആഘോഷിക്കുന്ന വാജ്പേയിക്ക് വസതിലത്തെി മോദി ആശംസകള്‍ നേര്‍ന്നു.
കേന്ദ്രസര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ വാജ്പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ആചരിക്കുകയാണ്. പിറന്നാള്‍ ദിനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം വാജ്പേയിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചിരുന്നു.
സദ്ഭരണ ദിനാചരണത്തിന്‍്റെ ഭാഗമായി വാരണസിയില്‍ നടക്കുന്ന പൊതു പരിപാടികളില്‍ നരേന്ദ്രമോദി പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.