You are Here : Home / News Plus

സ്വതന്ത്ര പലസ്തീന്‍ പ്രമേയം യു.എന്‍ രക്ഷാസമിതി തള്ളി

Text Size  

Story Dated: Wednesday, December 31, 2014 06:48 hrs UTC

 മൂന്നു വര്‍ഷത്തിനുള്ളില്‍ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന പലസ്തീന്‍െറ പ്രമേയം യു.എന്‍ സുരക്ഷാ സമിതി തള്ളി. 15 അംഗ രക്ഷാ സമിതിയില്‍ എട്ട് രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ അമേരിക്കയും ആസ്ട്രേലിയയും എതിരായി വോട്ട് ചെയ്തു. അഞ്ച് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഒരു വോട്ടിനാണ് രക്ഷാ സമിതിയില്‍ പ്രമേയം പരാജയപ്പെട്ടത്.

പ്രമേയം പാസാവാന്‍ ഒമ്പത് വോട്ടുകളാണ് വേണ്ടിയിരുന്നത്. ജോര്‍ദാന്‍, ചൈന, ഫ്രാന്‍സ്, ലക്സംബര്‍ഗ്, ഛാഡ്, ചിലി, അര്‍ജന്‍റീന എന്നീ രാജ്യങ്ങളാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. അനുകൂലമായി ഒമ്പത് വോട്ടുകള്‍ ലഭിച്ചിരുന്നെങ്കില്‍ പ്രമേയം പാസാവുന്നത് തടയാന്‍ അമേരിക്ക വീറ്റോ അധികാരമുപയോഗിക്കുമായിരുന്നു.

2017 ഓടെ പലസ്തീന്‍ ഭൂപ്രദേശങ്ങളില്‍ നിന്നും ഇസ്രായേല്‍ പൂര്‍ണമായി പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നതാണ് പ്രമേയം. ഇസ്രായേല്‍ കൈയ്യേറിയ കിഴക്കന്‍ ജറൂസലമിനെ ഫലസ്തീന്‍െറ തലസ്ഥാനമക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന പലസ്തീന്‍ തടവുകാരുടെ മോചനം, കൈയ്യേറിയ സ്ഥലങ്ങളിലെ അനധികൃത കെട്ടിട നിര്‍മാണം അവസാനിപ്പിക്കണം തുടങ്ങിയ കാര്യങ്ങളും പ്രമേയം ആവശ്യപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.