You are Here : Home / News Plus

കശ്മീരിന്റെ വികസനം മുന്നില്‍ കണ്ട് മാത്രമേ സഖ്യമുണ്ടാക്കുകയുള്ളുവെന്ന് മെഹബൂബ മുഫ്തി.

Text Size  

Story Dated: Wednesday, December 31, 2014 07:37 hrs UTC

ജമ്മു കശ്മീരിന്റെ വികസനം മുന്നില്‍ കണ്ട് മാത്രമേ സഖ്യമുണ്ടാക്കുകയുള്ളുവെന്ന് പി.ഡി.പി. പ്രസിഡന്റ് മെഹബൂബ മുഫ്തി. തിരക്കിട്ട് സര്‍ക്കാരുണ്ടാക്കാനില്ല. സഖ്യത്തിനായി മുന്നോട്ട് വരുന്നവരുടെ വികസന പദ്ധതികളെ കുറിച്ച് ചിന്തിച്ച ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളുവെന്നും മെഹബൂബ പറഞ്ഞു.

ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മെഹബൂബ ഗവര്‍ണര്‍ എന്‍.എന്‍. വേറയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സര്‍ക്കാര്‍ രൂപവത്കരണ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ നേരത്തേ ഗവര്‍ണര്‍ പി.ഡി.പിയെയും ബി.ജെ.പിയെയും പ്രത്യേകം ക്ഷണിച്ചിരുന്നു. അതിനിടെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ബദ്ധശത്രുക്കളായ നാഷണല്‍ കോണ്‍ഫറന്‍സുമായും (എന്‍.സി.) കോണ്‍ഗ്രസ്സുമായും വിശാല സഖ്യത്തിന് തയ്യാറായി പി.ഡി.പി. മുന്നോട്ട് വന്നിട്ടുണ്ട്. 87 അംഗ നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ പി.ഡി.പി. സര്‍ക്കാര്‍ രൂപവത്കരണത്തിന് രണ്ടാമത്തെ വലിയകക്ഷിയായ ബി.ജെ.പി.യുമായി അടുക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് കോണ്‍ഗ്രസ്സും എന്‍.സിയുമായുള്ള സഖ്യസാധ്യകളെക്കുറിച്ച് പി.ഡി.പി. ആദ്യമായി സൂചന നല്‍കിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.