You are Here : Home / News Plus

ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 35 ആയി

Text Size  

Story Dated: Wednesday, December 31, 2014 07:41 hrs UTC

ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 35 ആയി. മരണസംഖ്യ ഉയരാന്‍ സാധ്യത. വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.
ആയിരക്കണക്കിനാളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 'സെനിയാഗ്' എന്ന പേരിലുള്ള ചുഴലിയാണ് വീശിയടിക്കുന്നത്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. മിന്‍ഡാനെ ദ്വീപിലെ എട്ട് നഗരങ്ങളില്‍നിന്ന് 13,740 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

കാറ്റിനൊപ്പമുള്ള മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പലസ്ഥലങ്ങളിലും ഒന്നരമീറ്റര്‍ ഉയരത്തില്‍വരെ വെള്ളമുയര്‍ന്നു. മനില വിമാനത്താവളത്തില്‍നിന്നുള്ള 32 ആഭ്യന്തര സര്‍വീസുകള്‍ റദ്ദുചെയ്തു. ഈ മാസം ആദ്യം വന്‍ നാശനഷ്ടം വിതച്ച ഹഗുപിറ്റ് ചുഴലിക്ക് തൊട്ടുപിറകെയാണ് സെനിയാഗിന്റെയും വരവ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.