You are Here : Home / News Plus

പര്‍ദ സംസ്കാരത്തോട് യോജിക്കുന്നില്ല -കമല്‍

Text Size  

Story Dated: Wednesday, December 31, 2014 03:21 hrs UTC

കോഴിക്കോട്: മുസ് ലിം സ്ത്രീയുടെ മുഖ സൗന്ദര്യം കാമറയില്‍ പകര്‍ത്താന്‍ മൂടുപടം അണിഞ്ഞാല്‍ സാധിക്കില്ലെന്ന് സിനിമ സംവിധായകന്‍ കമല്‍. പര്‍ദ സംസ്കാരത്തോട് യോജിക്കുന്നില്ലെന്നും ഈ വിഷയത്തില്‍ എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂറിന്‍െറ നിലപാടിനോട് അനുകൂലിക്കുന്നതായും കമല്‍ പറഞ്ഞു.
ഒരു കാലത്ത് പുറത്തുവന്ന മുസ് ലിം പശ്ചാത്തലമുള്ള ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഉമ്മ, കുട്ടിക്കുപ്പായം, സുബൈദ, അച്ഛനും ബാപ്പയും, കണ്ടംവെച്ച കോട്ട് എന്നിവ മികച്ച ഉദാഹരണങ്ങളാണ്. സിനിമ വ്യവസായം മലബാറിലെ തിയേറ്ററുകളെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ഏറ്റവും കൂടുതല്‍ കളക്ഷനുകള്‍ ലഭിക്കുന്നത് മലബാറില്‍ നിന്നാണ്. ആ മേഖലയിലെ മുസ് ലിംകള്‍ സിനിമകള്‍ കാണുന്നത് കൊണ്ടാണിതെന്നും കമല്‍ ചൂണ്ടാക്കാട്ടി.
ഇസ് ലാമില്‍ സിനിമ എന്ന കല നിഷിദ്ധമാണെന്ന് നബി പറഞ്ഞിട്ടില്ലെന്നാണ് വിശ്വാസിയായ താന്‍ കരുതുന്നത്. സഹജീവികളോട് കരുണ കാണിക്കാന്‍ പഠിപ്പിച്ച മതത്തിന്‍െറ പേരില്‍ മത തീവ്രവാദികള്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിടുന്ന കഴുത്തറുത്തു കൊല്ലുന്ന ചിത്രങ്ങള്‍ ഏത് ജിഹാദിന്‍െറ പേരിലാണെന്ന് അറിയില്ലെന്നും കമല്‍ പറഞ്ഞു. എം.ഇ.എസ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.