You are Here : Home / News Plus

ഓഫറുകള്‍ റദ്ദാക്കി ഉപഭോക്താക്കള്‍ക്ക് ബി.എസ്.എന്‍.എല്ലിന്‍െറ പുതുവത്സരസമ്മാനം

Text Size  

Story Dated: Wednesday, December 31, 2014 05:00 hrs UTC

കോഴിക്കോട്: ജനപ്രിയ ഓഫറുകള്‍ റദ്ദാക്കി ഉപഭോക്താക്കള്‍ക്ക് ബി.എസ്.എന്‍.എല്ലിന്‍െറ പുതുവത്സരസമ്മാനം. 135, 341 എന്നിവയുടെ പ്രത്യേക താരിഫ് വൗച്ചറുകള്‍ റദ്ദാക്കിയ ബി.എസ്.എന്‍.എല്ലിന്‍െറ നടപടി വിമര്‍ശനം ക്ഷണിച്ചു വരുത്തി.
കോള്‍, മെസേജ്, ഇന്‍റര്‍നെറ്റ് എന്നിവ ഒരുമിപ്പിച്ചുള്ള പ്രത്യേക താരിഫ് വൗച്ചറായ 135 രൂപയുടെ ഓഫറാണ് രണ്ടു ദിവസത്തേക്ക് റദ്ദാക്കിയത്. ഈ ഓഫറിലൂടെ 341മിനിറ്റ് ഏത് നെറ്റ് വര്‍ക്കിലേക്കും സംസാരസമയം ലഭിച്ചിരുന്നു. ഒരു മാസമായിരുന്നു കാലയളവ്. വാലിഡിറ്റിയുള്ള ഓഫറുകള്‍ റദ്ദാക്കിയതിന്‍റെ കാരണമറിയാന്‍ കസ്റ്റമര്‍ കെയറിലും ബന്ധപ്പെടാന്‍ ഉപഭോക്താക്കള്‍ക് സാധിക്കുന്നില്ല.
മെയിന്‍ ബാലന്‍സ് അക്കൗണ്ടില്‍ നിന്ന് പണം കുറഞ്ഞപ്പോഴാണ് പലരും ഓഫറുകള്‍ റദ്ദായ വിവരം അറിയുന്നത്. 4 ലക്ഷം ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ജനപ്രിയ ഓഫര്‍ റദ്ദാക്കുന്നതിലൂടെ സ്വകാര്യ കമ്പനികളെ സഹായിക്കാനുള്ള ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥരുടെ ശ്രമമാണിതെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശ പ്രകാരമാണ് ഓഫറുകള്‍ റദ്ദാക്കിയതെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം കര്‍ണാടകത്തില്‍ ഇപ്രകാരം ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.