You are Here : Home / News Plus

മദ്യനയത്തില്‍ തന്‍റെ വിയോജിപ്പുകള്‍ തുടരുന്നതായി വി.എം.സുധീരന്‍

Text Size  

Story Dated: Wednesday, December 31, 2014 05:15 hrs UTC

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ തന്‍റെ വിയോജിപ്പുകള്‍ തുടരുന്നതായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഇതോടെ പ്രശ്നത്തിന് പരിഹാരമുണ്ടായെന്ന മുഖ്യമന്ത്രിയുടെ വാദമാണ് സുധീരന്‍ തള്ളിയത്. ഉമ്മന്‍ ചാണ്ടി എന്തടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് തനിക്കറിയില്ല. ആറാം തീയതി ചേരുന്ന കെ.പി.സി.സി- സര്‍ക്കാര്‍ ഏകോപന സമിതി മദ്യനയത്തില്‍ ചര്‍ച്ച നടത്തും. ചര്‍ചയില്‍ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സുധീരന്‍ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.