കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജിലെ മൂന്നാംവര്‍ഷ ബിടെക് വിദ്യാര്‍ഥികളാണ് മരിച്ചത്. സെയ്ദ് ഇന്‍സാം തങ്ങള്‍, ആദില്‍ ഷാ, സിജോ ജോര്‍ജ് ജോണ്‍, നിക്സണ് അബി മാത്യു, അരുണ്‍ കെ. സാബു, അജു പ്രകാശ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ വന്ന കാര്‍ ലോറിയുടെ അടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഐഓസി പ്ലാന്റിലേക്ക് പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.
Comments