അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. ഒരു സൈനികന് പരിക്കേറ്റു. ഇന്നുപുലര്‍ച്ചെ പതിനഞ്ച് ബിഎസ്എഫ് പോസ്റ്റുകളിലേക്കാണ് ആക്രമണമുണ്ടായത്. ഇന്നലെ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ വെടിവെപ്പില്‍ ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന മറ്റൊരു ജവാന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമായിരുന്നു ഇന്നലെ വെടിവെപ്പുണ്ടായത്.
പാക് സൈന്യം ആക്രമണം തുടരുകയാണെങ്കില്‍ ഇരട്ടി ശക്തിയില്‍ തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ മുന്നറിയിപ്പ് നല്കി.
Comments