പാകിസ്താനിലെ വടക്കന്‍ വസരിസ്താനില് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ ഒളിത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഷവാള്‍ പ്രദേശത്തെ നാലു ഒളിയിടങ്ങള്‍ തകര്‍ത്തുവെന്ന് സൈനികവക്താവ് സ്ഥിരീകരിച്ചു. പെഷവാറിലുണ്ടായ ഭീകരാക്രണത്തിന് ശേഷം മുന്നൂറിലധികം ഭീകരരെയാണ് സൈന്യം വധിച്ചത്.
Comments