You are Here : Home / News Plus

തച്ചങ്കരിക്ക് സ്ഥാനക്കയറ്റം: പ്രധാനമന്ത്രിക്ക് പരാതി

Text Size  

Story Dated: Friday, January 02, 2015 10:41 hrs UTC

ഐജി ടോമിന്‍ ജെ.തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം നല്കിയത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി. അനധികൃത സ്വത്ത് സമ്പാദനക്കേസിലും അനുമതി കൂടാതെ വിദേശയാത്ര നടത്തി വിവാദത്തിലുമായ തച്ചങ്കരിയ്ക്ക് സ്ഥാനക്കയറ്റം നല്കിയതിന് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച പരാതി ഉന്നയിച്ച് പൊതുപ്രവര്‍ത്തകന്‍ പി.ഡി .ജോസഫ് പ്രധാനമന്ത്രിക്ക് ഫാക്‌സ് അയച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.