You are Here : Home / News Plus

സ്‌ഫോടകവസ്തുക്കളുമായി എത്തിയ പാക്‌ബോട്ട് തീരസേന തകര്‍ത്തു

Text Size  

Story Dated: Saturday, January 03, 2015 03:38 hrs UTC

പുതുവത്സരത്തലേന്ന് ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തില്‍ സ്‌ഫോടകവസ്തുക്കളുമായി എത്തിയ പാകിസ്താനി ബോട്ട് തീരരക്ഷാസേന തടഞ്ഞു. തുടര്‍ന്ന് പൊട്ടിത്തെറിച്ച ബോട്ട് മുങ്ങിയതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.
നാലുപേരാണ് ബോട്ടിലുണ്ടായിരുന്നത്. മണിക്കൂറോളം നീണ്ട തിരച്ചലിനു ശേഷമാണ് തീരരക്ഷാസേന ബോട്ടിനെ പിന്തുടര്‍ന്ന് പോര്‍ബന്തറിനടുത്ത് തടഞ്ഞത്. മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ആക്രമണം നടത്താനാണ് ബോട്ട് എത്തിയതെന്ന് സംശയമുണ്ട്. സംഭവം സുരക്ഷാ ഏജന്‍സികള്‍ ഗൗരവത്തോടെയാണ് കാണുന്നത്.

ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടേതാണ് ബോട്ട് എന്ന് സംശയമുണ്ട്. ഗോവ തീരമാണ് ബോട്ട് ലക്ഷ്യമിട്ടിരുന്നതെന്നും പുതുത്സരാഘോഷത്തിനിടെ കുഴപ്പമുണ്ടാക്കാനാണ് ബോട്ടിലുണ്ടായിരുന്നവര്‍ ഉദ്ദേശിച്ചിരുന്നതെന്നും സുരക്ഷാ ഏജന്‍സികള്‍ കരുതുന്നു.
ഡിസംബര്‍ 31-ന് ലഭിച്ച രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്നാണ് ഗുജറാത്ത് തീരത്ത് പട്രോളിങ് ശക്തമാക്കിയത്. തീരരക്ഷാ സേനയ്ക്ക് പുറമെ, ഡോണിയര്‍ വിമാനങ്ങളും തിരച്ചിലിലേര്‍പ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.