വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബോകോ ഹറാം തീവ്രവാദികള്‍ 40 പേരെ തട്ടികൊണ്ടുപോയി. തോക്കുധാരികളായ സംഘം മലാരി എന്ന ഗ്രാമത്തില്‍ അതിക്രമിച്ചു കയറി 40 ഓളം ആണ്‍കുട്ടികളെ തട്ടികൊണ്ടുപോവുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് തീവ്രവാദികള്‍ പ്രദേശത്ത് എത്തിയത്. അക്രമികളെ കണ്ട പ്രദേശവാസികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
15 നും 23 നുമിടയിലുള്ള യുവാക്കളെയാണ് കടത്തികൊണ്ടു പോയിരിക്കുന്നത്. നൈജീരിയയിലെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് യുവാക്കളെയും പെണ്‍കുട്ടികളെയും കടത്തികൊണ്ടുപോകുന്നത് പതിവാണ്. ബോകോ ഹറാമില്‍ റിക്രൂട്ട് ചെയ്യാനാണ് യുവാക്കളെ പിടിച്ചുകൊണ്ടുപോകുന്നത്.
Comments