You are Here : Home / News Plus

ഡീന്‍ കുര്യാക്കോസിനെ തോല്‍പിക്കാന്‍ സംഘടിത ശ്രമം നടന്നതായി പി.ടി.തോമസ്

Text Size  

Story Dated: Saturday, January 03, 2015 06:37 hrs UTC

തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനെ തോല്‍പിക്കാന്‍ സംഘടിത ശ്രമം നടന്നതായി മുന്‍ എം.പി പി.ടി. തോമസ്. താനും ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമൊന്നുമല്ല പരാജയത്തിന് കാരണമെന്ന് ജനങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്. എന്നിട്ടും ഇടുക്കിയിലെ തോല്‍വിക്ക് താന്‍ കാരണമായെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി എനിക്കെതിരെ നടപടിയെടുക്കുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് തന്നെ മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. എന്നിട്ടും പരാജയം തന്‍െറ മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്.
ഇടുക്കിയിലെ പരാജയം സംബന്ധിച്ച് ഉപസമിതി റിപ്പോര്‍ട്ട് നല്‍കിയതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കണ്ടു. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ ഇതിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണം. അതല്ലെങ്കില്‍ റിപ്പോര്‍ട്ട് കെ.പി.സി.സിക്ക് ഉടന്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എതിരായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇത് പാലിക്കുമെന്നാണ് പ്രതീക്ഷ.തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.