You are Here : Home / News Plus

റോബര്‍ട്ട് വദേര നടത്തിയ ഭൂമിയിടപാട് രാജസ്ഥാന്‍ സര്‍ക്കാര്‍ റദ്ദുചെയ്തു

Text Size  

Story Dated: Sunday, January 04, 2015 10:33 hrs UTC

റോബര്‍ട്ട് വദേര നടത്തിയ ഭൂമിയിടപാട് രാജസ്ഥാന്‍ സര്‍ക്കാര്‍ റദ്ദുചെയ്തു. ബിക്കാനറില്‍ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി വാങ്ങിയ ഭൂമിയുടെ കൈമാറ്റമാണ് മുഖ്യമന്ത്രി വസുന്ധര രാജ റദ്ദാക്കിയത്. വദേരയുടെ സ്ഥാപനത്തിനുവേണ്ടി ബിക്കാനറില്‍ 360 ഏക്കറാണ് വാങ്ങികൂട്ടിയിരിക്കുന്നത്. ഈ ഭൂമികൈമാറ്റം അനധികൃതമായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്‌ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയുണ്ടായത്. നേരത്തെ വദേരയുള്‍പ്പെട്ട വിവാദ ഭൂമി ഇടപാട് കേസ് പുനരന്വേഷിക്കുവാന്‍ ഹരിയാന സര്‍ക്കാരും ഉത്തരവിട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.