ആലപ്പുഴയില്‍ ചുംബന സമരം നടന്നില്ല. സദാചാര പോലീസിംഗിനെതിരായും ഫാസിസത്തിനെതിരായും ആലപ്പുഴ ബീച്ചില്‍ നടത്താനിരുന്ന ചുംബനസമരമാണ് പോലീസ് ഇടപെടല്‍ മൂലം നടക്കാതെപോയത്. സമരത്തിനെത്തിയ 41 പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സമരസല്ലാപം, സമരസംഗീതം, സമരപാചകം, സമരനൃത്തം, സമരവര, സമരശില്‍പം, സമരാലിംഗനം, സമരചുംബനം തുടങ്ങിയ സമരകലകളുടെ സംഗമ പരിപാടികളോടെ ചുംബന സമരം അരങ്ങേറുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. സമരത്തില്‍ പങ്കെടുക്കുന്നതിന് 500 ല്‍ ഏറെപേര്‍ എത്തുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ അമ്പതില്‍ താഴെ ആളുകള്‍മാത്രമാണ് സമരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയത്.
Comments