ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി കേന്ദ്ര കായിക മന്ത്രാലയം ശിപാര്‍ശ ചെയ്തു. പത്മഭൂഷണിനായി സൈന അപേക്ഷ നല്‍കിയിരുന്നെങ്കിലും നേരത്തെ കായിക മന്ത്രാലയം പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച് സൈന രംഗത്തെത്തിയതോടെയാണ് അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ആലോചിക്കുന്നത്. സൈനയുടെ അപേക്ഷ പരിഗണിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനാവല്‍ പറഞ്ഞു.
തന്നെ തഴഞ്ഞ് രണ്ടു തവണ ഒളിമ്പിക്സ് മെഡല്‍ നേടിയ ഗുസ്തി താരം സുശീല്‍ കുമാറിനെ പത്മഭൂഷണ്‍ പുരസ്കാരത്തിന് ശിപാര്‍ശ ചെയ്ത നടപടിക്കെതിരേ സൈന രംഗത്തുവന്നിരുന്നു. 2010-ലാണ് പത്മശ്രീ പുരസ്കാരം സൈനയ്ക്ക് ലഭിച്ചത്. പിന്നീട് കഴിഞ്ഞ ഓഗസ്റ്റില്‍ സൈന പത്മഭൂഷണ്‍ അപേക്ഷം നല്കി.
Comments