You are Here : Home / News Plus

വി.എസിന് തന്നോട് വിരോധമാണെന്ന് രമേശ് ചെന്നിത്തല

Text Size  

Story Dated: Monday, January 05, 2015 03:40 hrs UTC

തൃശൂര്‍: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത പ്രതികളെ അറസ്റ്റ് ചെയ്തതിലുള്ള വിരോധമാണ് തനിക്ക് നേരെയുള്ള വി.എസിന്‍റെ ആരോപണത്തിന് പിന്നിലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാണിയെ കൂടാതെ രമേശ് ചെന്നിത്തലയും ബാബുവും കോഴപറ്റിയവരാണെന്നും ഇരുവരും വിചാരണ നേരിടണമെന്നും തിരുവനന്തപുരത്ത് ഇടതുമുന്നണി സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍രെ ആരോപണത്തോട് തൃശൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
വി.എസിന്‍െറ ആരോപണം അടിസ്ഥാനരഹിതമാണ്. ഇക്കാലമത്രയും ആരും ഉന്നയിക്കാത്ത ആരോപണമാണ് വി.എസ് ഉന്നയിക്കുന്നത്. അരിയാഹാരം കഴിക്കുന്ന ആരും തനിക്കെതിരെയുള്ള ആരോപണം വിശ്വസിക്കില്ല. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്, ബാര്‍ കോഴ ആരോപണം തുടങ്ങിയവയില്‍ വി.എസിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുത്തിരുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ നടപടികളിലേക്ക് കടക്കുമോയെന്ന ചോദ്യത്തിന് വി.എസിന്‍റെ ആരോപണം നിസാരമായാണ് കാണുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.