ഹൈദരാബാദ്: എല്ലാവരും മുസ് ലിംകളായാണ് ജനിക്കുന്നതെന്ന് മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എം.ഐ.എം) ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എം.പി. ജനനത്തിന് ശേഷമാണ് മറ്റു മതങ്ങളിലേക്ക് മാറ്റപ്പെടുന്നത്. ഇത്തരത്തില്‍ മതം മാറിയവരെ ഇസ് ലാമിലേക്ക് കൊണ്ടുവരാന്‍ ഘര്‍ വാപസി നടത്തണമെന്നും ഉവൈസി ആവശ്യപ്പെട്ടു. എം.ഐ.എം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ഉവൈസി വ്യക്തമാക്കിയത്.
ഇക്കാര്യം ഖുര്‍ആനില്‍ വിശദീകരിക്കുന്ന വിഷയമാണ്. ഇത് തന്‍െറ അഭിപ്രായമായി വ്യാഖ്യാനിക്കരുതെന്നും ഉവൈസി പറഞ്ഞു. ഒരു പ്രത്യേക മതത്തില്‍ അല്ലാത്തവര്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. ആര്‍ക്കും പണം വാഗ്ദാനം ചെയ്യുകയോ ഒരു മതത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുമില്ല. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തിയെന്നും ഉവൈസി പറഞ്ഞു.
അതേസമയം, ലോകത്ത് എല്ലാവരും ജനിക്കുന്നത് ഹിന്ദുക്കളായാണെന്ന് സ്വാമി സദാനന്ദ് സരസ്വതി വ്യക്തമാക്കി. ഇന്ത്യയിലെ ബഹുഭൂരിപക്ഷവും മതം മാറ്റത്തിന്‍െറ ഇരകളാണ്. ലോകത്ത് എല്ലാ കുട്ടികളും പിറക്കുന്നത് ഹിന്ദുക്കളായാണ്. ലോകം അവര്‍ക്ക് മതം കല്പ്പിച്ചു കൊടുക്കുന്നു. വേദങ്ങളില്‍ അതിന് തെളിവുണ്ടെന്നും കഴിഞ്ഞ ദിവസം ആര്.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സദാനന്ദ് സരസ്വതി ചൂണ്ടിക്കാട്ടിയിരുന്നു.
Comments