You are Here : Home / News Plus

ബിഹാറില്‍ കളക്ടറേറ്റ് വളപ്പില്‍ കൂട്ടബലാല്‍സംഗം

Text Size  

Story Dated: Tuesday, January 06, 2015 07:21 hrs UTC

ബിഹാറിലെ മുസഫര്‍പൂരില്‍ 30കാരിയെ കളക്ട്രേറ്റ് വളപ്പില്‍ വെച്ച് കാറിനുള്ളില്‍ കൂട്ട ബലാല്‍സംഗം ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം.ബിഹാറിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു യുവതി. റെയില്‍വെ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ ഇവര്‍ അവിടെയുണ്ടായിരുന്ന അഞ്ചുപേരെ സമീപിച്ചു. അഡീഷണന്‍ ജില്ലാ മജിസ്ട്രേറ്റിന്‍റെ ഡ്രൈവറും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തങ്ങളുടെ കൂടെ വരാനും എത്തേണ്ടിടത്ത് എത്തിച്ചു തരാമെന്നും ഇവര്‍ ഉറപ്പു നല്‍കിയതനുസരിച്ച് യുവതി വാഹനത്തില്‍ കയറി. തുടര്‍ന്ന് ജില്ലാ കളക്ടറേറ്റിലെ വളപ്പില്‍ കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.