സുനന്ദ പുഷ്കറുടെ മരണം സംബന്ധിച്ച് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ സഹായിയുടെ മൊഴി. വ്യാഴാഴ്ച്ച തരൂരിന്‍െറ സഹായി നാരായണ്‍ സിങ്ങാണ് ഡല്‍ഹി പൊലീസിന്‍െറ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ണായക മൊഴി നല്‍കിയത്. സുനന്ദ മരിക്കുന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് സുനില്‍ സാബ് എന്നയാള്‍ സന്ദര്‍ശിച്ചതായാണ് മൊഴി. ഇയാളാണ് സുനന്ദയെ ട്വിറ്ററിലും മറ്റും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുവാന്‍ സഹായിച്ചിരുന്നത്. മരിക്കുന്നതിന് മുമ്പ് തരൂരിനെ ഫോണില്‍ വിളിച്ച സുനന്ദ, താന്‍ മാധ്യമങ്ങളോട് എല്ലാം തുറന്നു പറഞ്ഞാല്‍ തരൂര്‍ വെട്ടിലാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നാരായണ്‍ സിങ് മൊഴി നല്‍കിയെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് മുമ്പ് ഒന്നിലേറെ തവണ നാരായണ്‍ സിങ്ങിനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതുകൂടാതെയാണ് ഡല്‍ഹിയിലെ അജ്ഞാത കേന്ദ്രത്തില്‍ വ്യാഴാഴ്ച നാരായണന് സിങ്ങിനെ ആറു മണിക്കൂര്‍ ചോദ്യം ചെയ്തത്.
Comments