എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഒരു ഇന്ത്യക്കാരനോ ഇന്ത്യന്‍ കമ്പനിക്കോ മാത്രമേ എയര്‍ ഇന്ത്യയെ കൈമാറാവൂ എന്ന അഭിപ്രായവുമായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്ത് രംഗത്ത്. 'ആകാശത്തിന്റെ' അധികാരവും നിയന്ത്രണവും നഷ് ടപ്പെടുന്നതിനെതിരെ അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. നല്ല രീതിയില്‍ നടത്താന്‍ കഴിയുന്നവര്‍ക്ക് വേണം എയര്‍ ഇന്ത്യ കൈമാറാന്‍. പക്ഷേ പുതിയ നടത്തിപ്പുകാരന് തീര്‍ച്ചയായും ഒരു ഇന്ത്യന്‍ കമ്പനി തന്നെയായിരിക്കണം-മോഹന്‍ ഭാഗവത്ത് പറയുന്നു. മുംബൈയില്‍ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.
Comments